ബറാഅത്ത് ദിന ഉദ്ബോധനവും പ്രാത്ഥനാ സദസ്സുംഇരിട്ടി:വള്ളിത്തോട് ഹയാത്തുൽ ഇസ്ലാം മദ്റസയിൽ ബറാഅത്ത് ദിന ഉദ്ബോധനവും പ്രാത്ഥനാസദസ്സും സംഘടിപ്പിച്ചു. വള്ളിത്തോട്ഷൗക്കത്ത് അലി മൗലവി സംസാരിച്ചു. മഹല്ല് പ്രസിഡണ്ട് എം പി അബ്‌ദുൽ ഖാദിർ ഹാജി, മഹല്ല് ജനറൽ സെക്രട്ടറി മുഹമ്മദ് കടാം കോട്ട്, സെക്രട്ടറി കെ. ഇബ്രാഹിം കുട്ടി, മഹല്ല് കമ്മറ്റി അംഗം സിദ്ദീഖ് കുഞ്ഞിക്കണ്ടി എന്നിവർ മഹനീയ സദസിൽ പങ്കെടുത്തു.

ബ്രാഞ്ച് മദ്റസയിൽ സലീം ബാഖവി, നവാസ് അമാനി എന്നിവർ നേതൃത്വം നൽകി. കേന്ദ്ര മദ്റസയിൽ അബ്ബാസുൽ ഹസനി,യഹിയ ഫൈസി, എം ഹംസ മുസ്ല്യാർ, റഷീദ് സഅദി, റഫീഖ് അഹ്സനി, ഹംസ സഖാഫി എന്നിവർ പങ്കെടുത്തു.