മലപ്പുറം: നിലമ്പൂർ നെടുങ്കയത്ത് പുഴയിൽ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. തിരൂർ കൽപകഞ്ചേരി എം.എസ്.എം സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ഫാത്തിമ മുർഷിന, ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ ആയിഷ റുദ എന്നിവരാണ് മരിച്ചത്.

സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിന് വന്ന കുട്ടികളാണ് അപകടത്തിൽ പെട്ടത്. ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് അപകടമുണ്ടായത്.

കുളിക്കാനിറങ്ങിയ വിദ്യാർഥികൾ  ചുഴിയിൽ പെടുകയായിരുന്നു. ഇരുവരുടെയും മൃതദേഹം മലപ്പുറം ജില്ലാ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ സംസ്കാര ചടങ്ങുകള്‍ക്കായി വിട്ടുനൽകും.