ഗുരുവായൂരില്‍ വ്യാഴാഴ്ച എത്തിയത് റെക്കോഡ് ഭക്തര്‍; ഒറ്റദിവസത്തെ വരുമാനം 64.5 ലക്ഷം

ഗുരുവായൂരില്‍ വ്യാഴാഴ്ച എത്തിയത് റെക്കോഡ് ഭക്തര്‍; ഒറ്റദിവസത്തെ വരുമാനം 64.5 ലക്ഷം
ഗുരുവായൂര്‍: തുടര്‍ച്ചയായ അവധിദിവസങ്ങള്‍ എത്തിയതോടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തിരക്കോട് തിരക്ക്. ഭക്തരുടെ ഈ റെക്കോഡ് വരവില്‍ ക്ഷേത്രവരുമാനവും റെക്കോഡാണ്.

മാര്‍ച്ച് 27 വ്യാഴാഴ്ച ഒറ്റ ദിവസം ഗുരുവായൂര്‍ക്ഷേത്രത്തിലെ നടവരവ് 64.59 ലക്ഷം രൂപയാണ്. 42 വിവാഹങ്ങളും 456 ചോറൂണും നടന്നു. നെയ് വിളക്ക് വഴിപാടില്‍ നിന്നുമാത്രം 15.63 ലക്ഷം രൂപ കിട്ടി. തുലാഭാരം വഴി കിട്ടിയത് 17.43 ലക്ഷം രൂപ. പാല്‍പായസം വഴിപാട് വഴി 6.57 ലക്ഷം ലഭിച്ചു.

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ ആറ് മുതല്‍ ഉച്ചയ്‌ക്ക് രണ്ട് മണി വരെ വിഐപി ദര്‍ശനം അനുവദിക്കില്ല.