പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ഡീനിനേയും അസിസ്റ്റൻ്റ് ഡീനിനേയും സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. നടപടിക്കായി പുതിയ വിസിയോട് വാക്കാൽ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.

പഴയ വി.സി നൽകിയ റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിലാണ് നിർദേശം.ഡീനും അസിസ്റ്റൻ്റ് ഡീനും ആയിരുന്നു ഹോസ്റ്റൽ നോക്കേണ്ടവർ, അവരുടെ ഭാഗത്തുനിന്ന് വേണ്ടവിധത്തിലുള്ള നോട്ടമുണ്ടായില്ല. ഇരുവരുടെയും സസ്പെൻഷൻ പ്രാവർത്തികമാക്കാൻ വന്നപ്പോഴാണ് നിലവിലെ വി.സിയെ ഗവർണർ സസ്പെൻഡ് ചെയ്തത്. ഈ സാഹചര്യത്തിലാണ്പുതിയ വി.സിയോട് ഇക്കാര്യത്തിൽ വാക്കാൽ നിർദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി