പേരാവൂര്‍ പെരുമ്പുന്നയിലെ സ്റ്റേഷനറി കടയില്‍ നിന്ന് നിരോധിത പുകയില ഉല്പന്നങ്ങള്‍ പിടികൂടി

പേരാവൂര്‍ പെരുമ്പുന്നയിലെ സ്റ്റേഷനറി കടയില്‍ നിന്ന് നിരോധിത പുകയില ഉല്പന്നങ്ങള്‍ പിടികൂടി


പേരാവൂര്‍:മുരിങ്ങോടി പെരുമ്പുന്ന ജംങ്ഷനിലെ നാസില്‍ സ്റ്റോഴ്‌സില്‍ നിന്ന് പേരാവൂര്‍ എക്‌സൈസ് നിരോധിത പുകയില ഉല്പന്നങ്ങള്‍ പിടികൂടി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ശശിയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ 54 പായ്ക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങള്‍ (750 ഗ്രാം ഹാന്‍സ്, കൂള്‍ ലിപ്) കണ്ടെത്തി കോട്പ നിയമപ്രകാരം രണ്ടുപേര്‍ക്കെതിരെ കേസടുത്തു. കടയുടമ സൗമീര്‍ സി, വില്പനക്കാരന്‍ സുജീര്‍ കെ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

നാസില്‍ സ്റ്റോഴ്‌സില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ വ്യാപകമായി പുകയില ഉല്പന്നങ്ങള്‍ വില്പന നടത്തുന്നതായി കണ്ണൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിനു ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉല്പന്നങ്ങള്‍ പിടികൂടിയത്.

നിരോധിത പുകയില ഉല്പന്ന വില്പന നടത്തിയ സ്ഥാപനത്തിനെതിരെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ കൈക്കൊള്ളുന്നതിന് പേരാവൂര്‍ ഗ്രാമപഞ്ചായത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റിപ്പോര്‍ട്ട് നല്‍കും