വിശ്വകർമ്മ ജന മുന്നേറ്റ യാത്രക്ക് ഇരിട്ടിയിൽ സ്വീകരണം നൽകി

വിശ്വകർമ്മ  ജന മുന്നേറ്റ യാത്രക്ക് ഇരിട്ടിയിൽ സ്വീകരണം നൽകി


ഇരിട്ടി : വിശ്വകർമ്മ ജനതയുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കാസർക്കോട്  നിന്നും ആരംഭിച്ച് ഏപ്രിൽ രണ്ടിന്  തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ്ണയോടെ അവസാനിക്കുന്ന വിശ്വകർമ്മ  ജന മുന്നേറ്റ യാത്രക്ക് ഇരിട്ടിയിൽ സ്വീകരണം നൽകി . പൊതുയോഗം  ജാഥാ ക്യപ്റ്റൻ വിശ്വകർമ്മ  സർവീസ് സൊസൈറ്റി സംസ്ഥാന പ്രിസിഡന്റ് അഡ്വ. ടി.ആർ. മധു ഉദ്ഘാടനം ചെയ്തു . താലൂക് പ്രിസിഡന്റ് എം.കെ. മണി  അധ്യക്ഷത വഹിച്ചു.  സംസ്ഥാന ജന. സെക്രട്ടറി വിനോദ് തച്ചുവേലിൽ, സംസ്ഥാന ഖജാൻജി  എം.വി. ലക്ഷ്മണൻ, മഹിളാ സംഘം  സംസ്ഥാന പ്രസിഡന്റ്  അംബിക ശശി, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി പ്രശാന്ത്, ഇരിട്ടി താലൂക്ക്  സെക്രട്ടറി  ബി. കെ. മുരളീധരൻ, കണ്ണൂർ ജില്ലാ പ്രസിഡന്റ്  സോമൻ കൗൺസിലർ മാരായ കെ.എൻ. കമലാസനൻ, എൻ.പി. പ്രമോദ്,വി. ദീപു, മണി സദാന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു