കണിച്ചാർ പഞ്ചായത്തിൽ കള്ളവോട്ട് നടന്നതായി പരാതി

കണിച്ചാർ പഞ്ചായത്തിൽ കള്ളവോട്ട് നടന്നതായി പരാതി

കണിച്ചാർ: കണിച്ചാർ പഞ്ചായത്തിൽ കള്ളവോട്ട് നടന്നതായി പരാതി. കൊളക്കാട് സെൻറ് സെബാസ്റ്റ്യൻ യുപി സ്കൂളിലെ 112 ആം ബൂത്തിലാണ് കള്ളവോട്ട് നടന്നതായി പരാതി. ക്രമനമ്പർ 74 വിജയകുമാരി എന്ന വ്യക്തിയുടെ വോട്ടാണ് മറ്റാരോ ചെയ്‌തുപോയതായി കാണപ്പെട്ടത്. വോട്ടർ പരാതി നൽകിയതിനെ തുടർന്ന് പ്രിസൈഡിങ് ഓഫീസർ ടെൻഡർ വോട്ട് ചെയ്യാൻ അനുമതി നൽകുകയായിരുന്നു.