വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ വിവിധ സ്ഥലകളിൽ പരിശോധന നടത്തി.

വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ വിവിധ സ്ഥലകളിൽ പരിശോധന നടത്തി


ഇരിട്ടി: വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ വിവിധ സ്ഥലകളിൽ പരിശോധന നടത്തി.
വള്ളിത്തോട്, ആനപ്പന്തിക്കവല മേഖലകളിലാണ് പരിശോധന നടത്തിയത്. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത ഹോട്ടൽ  അടപ്പിച്ചു. മാനദണ്ഡങ്ങൾ പാലിക്കാത്ത പച്ചക്കറിക്കട, ചിക്കൻ സ്റ്റാൾ എന്നിവക്ക്  നോട്ടീസ് നൽകുകയും ഫൈൻ ഈടാക്കുകയും ചെയ്തു.  കുടിവെള്ള പരിശോധന തൊഴിലാളികളുടെ ഹെൽത്ത് കാർഡ് കൃത്യസമയത്ത് പുതുക്കേണ്ടതാണെന്നും   ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്നും പരിശോധനക്ക് നേതൃത്വം നൽകിയ  ഹെൽത്ത്‌ ഇൻസ്‌പെക്ടർ സി.കെ. ബിനോജ്, ജെ എച്ച് ഐ  മാരായ സന്തോഷ്‌കുമാർ, അബ്ദുള്ള, അൻവർ എന്നിവർ പറഞ്ഞു.