പത്തനംതിട്ട തുലാപ്പള്ളിയിൽ മുറ്റത്ത് നിന്ന് ശബ്ദം പുറത്ത് ഇറങ്ങിയ ഗൃഹനാഥനെ കാട്ടാന ആക്രമിച്ച് കൊന്നു

പത്തനംതിട്ട തുലാപ്പള്ളിയിൽ മുറ്റത്ത് നിന്ന് ശബ്ദം പുറത്ത് ഇറങ്ങിയ ഗൃഹനാഥനെ കാട്ടാന ആക്രമിച്ച് കൊന്നു

പത്തനംതിട്ട  : സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ സ്വന്തം വീടിന്റെ മുറ്റത്ത് ഗൃഹനാഥന് ദാരുണാന്ത്യം. തുലാപ്പള്ളി പുളിയൻകുന്നുമല സ്വദേശി ബിജു (58)4 ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നിന്ന് അനക്കം കേട്ട് പുറത്ത് ഇറങ്ങിയപ്പോൾ ആന ആക്രമിക്കുകയായിരുന്നു.