പേരാമ്പ്രയിൽ തെരുവുനായ ആക്രമണം: 5 പേർക്ക് പരുക്ക്

പേരാമ്പ്രയിൽ തെരുവുനായ ആക്രമണം: 5 പേർക്ക് പരുക്ക്


photo - facebook

കോഴിക്കോട് : പേരാമ്പ്രയില്‍ തെരുവ് നായുടെ ആക്രമണത്തില്‍ 5 പേര്‍ക്കു പരിക്കേറ്റ്. ഇന്ന് രാവിലെ എട്ടരയോടെയാണു സംഭവം. പേരാമ്പ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിന്റെ് സമീപത്തവെച്ചാണ് തെരുവ് നായുടെ ആക്രമണം ഉണ്ടായത്.

പേരാമ്പ്ര പാറേന്റെ മീത്തല്‍ രാജന്‍ (60), കിഴക്കന്‍ പേരാമ്പ്ര കണ്ണോത്ത് അശോകന്‍ (50), ആവള നെല്ലിയുള്ള പറമ്പില്‍ പാര്‍ത്തിവ് (17), പൈതോത്ത് കാപ്പുമ്മല്‍ കുമാരന്‍ (68), എരവട്ടൂര്‍ പാച്ചിറ വയല്‍ ആദര്‍ശ്(22) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൈതൊത്ത്കാപ്പുമ്മല്‍ കുമാരനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ഒരു നായ തന്നെയാണ് എല്ലാവരെയും കടിച്ചതെന്നാണ് വിവരം.