പെയിന്‍റ് പണിക്കിടെ സൂര്യാഘാതമേറ്റയാള്‍ മരിച്ചു

പെയിന്‍റ് പണിക്കിടെ സൂര്യാഘാതമേറ്റയാള്‍ മരിച്ചു

കോഴിക്കോട്: പന്നിയങ്കരയില്‍ ജോലിസ്ഥലത്ത് നിന്ന് സൂര്യഘാതമേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്ചയാണ് വിജേഷിന് സൂര്യാഘാതമേറ്റത്. പെയിന്‍റ് പണിക്കാരനായ വിജേഷിന് ജോലി സ്ഥലത്ത് വച്ചാണ് സൂര്യാഘാതമേല്‍ക്കുന്നത്. ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. സൂര്യാഘാതമാണെന്ന് അപ്പോള്‍ മനസിലായിരുന്നില്ല.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ ആണ് അല്‍പം മുമ്പ് മരണം സംഭവിച്ചിരിക്കുന്നത്.