അവയവ കച്ചവട മാഫിയ പേരാവൂരിലും;ആദിവാസി യുവതിയെ വൃക്കദാനത്തിന് പ്രേരിപ്പിച്ചതായി പരാതി



അവയവ കച്ചവട മാഫിയ പേരാവൂരിലും;ആദിവാസി യുവതിയെ വൃക്കദാനത്തിന് പ്രേരിപ്പിച്ചതായി പരാതി



പേരാവൂർ : ആദിവാസി യുവതിയെ വൃക്കദാനത്തിന് പ്രേരിപ്പിച്ചതായി പരാതി. നിടുംപൊയിൽ 24-ാം മൈൽ സ്വദേശിനിയാണ് കണ്ണൂർ ഡി.ഐ.ജി.ക്ക് പരാതി നൽകിയത്. ഭർത്താവും  ഇടനിലക്കാരനായ പെരുന്തോടി സ്വദേശിയായ യുവാവും  ചേർന്ന് അവയവദാനത്തിന് പ്രേരിപ്പിച്ചുവെന്നാണ് പരാതി. ഭർത്താവ് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തായും യുവതിയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ കേളകം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആരോഗ്യവകുപ്പും അന്വേഷണം നടത്തുന്നുണ്ട്.

"അവയവദാനത്തിന് ഭർത്താവ് ഒന്നര വർഷമായി നിരന്തരം പ്രേരിപ്പിക്കുകയും മർദിക്കുകയും ചെയ്യുന്നു. വൃക്ക ദാനം ചെയ്താൽ ഒൻപത് ലക്ഷം രൂപ വാങ്ങി നൽകാമെന്ന്  പെരുന്തോടി സ്വദേശി പറഞ്ഞു. ഇതിൽ ഒരുലക്ഷം രൂപ പെരുന്തോടി സ്വദേശിക്കും രണ്ടുലക്ഷം രൂപ ഭർത്താവിനും നൽകണം. ഭർത്താവ് വൃക്ക നേരത്തേ ദാനം ചെയ്‌തതാണ്. പെരുന്തോടി സ്വദേശിയായിരുന്നു ഇതിന് ഇടനിലക്കാരൻ. ഭർത്താവ് ഭീഷണിപ്പെടുത്തി എറണാകുളത്തെ ആസ്പത്രിയിലേക്ക് വിളിച്ചുവരുത്തി."- യുവതി
പറഞ്ഞു.