കീഴൂര്‍ വാഴുന്നവേര്‍സ് യുപി സ്‌കൂളിന്റെ നേതൃത്വത്തില്‍ കോര്‍ണര്‍ പിടിഎ നടത്തി

കീഴൂര്‍ വാഴുന്നവേര്‍സ് യുപി സ്‌കൂളിന്റെ നേതൃത്വത്തില്‍ കോര്‍ണര്‍ പിടിഎ നടത്തി














ഇരിട്ടി: കീഴൂര്‍ വാഴുന്നവേര്‍സ് യുപി സ്‌കൂളിന്റെ നേതൃത്വത്തില്‍ കീഴൂര്‍, കൂളിച്ചെമ്പ്ര, വള്ളിയാട് എന്നീ സ്ഥലങ്ങളില്‍ കോര്‍ണര്‍ പിടിഎ നടത്തി. അവധിക്കാലത്ത് കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടികളില്‍ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. ആയിരകണക്കിന് പുസ്തകങ്ങളുള്ള ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങള്‍ കോര്‍ണര്‍ പിടിഎയില്‍ എത്തിച്ച് വിതരണം ചെയ്തു.
  കൂളിചെമ്പ്രയിൽ  ആഗ്രയില്‍ നടന്ന പാരഡൈവിംഗ് ചാംപ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥി  വി.കെ. ഹൃദ്യയെ ആദരിച്ചു. പ്രധാനാധ്യാപിക കെ.വി.മീര അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് പി.രഘു, വൈസ് പ്രസിഡന്റ് പി.പി. സനോജ്കുമാര്‍, സ്റ്റാഫ് സെക്രട്ടറി എ.പ്രശാന്ത്കുമാര്‍, എം.മധു, ടി.ഒ. ശ്രീജ, കെ.രനിത, കെ.സംഗീത, പി.വി. ലിജ എന്നിവര്‍ പ്രസംഗിച്ചു.