സൗദിയിൽ നടന്ന വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ 3 പേർ മരിച്ചു

സൗദിയിൽ നടന്ന വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ 3 പേർ മരിച്ചുസൗദിയിലെ തായിഫില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ 3 പേര്‍ മരിച്ചു. ആലുവ വെളിയത്തുനാട് സ്വദേശി കണ്ണചാരുപറമ്പിൽ അബ്ദുൽ ഖാദര്‍ ആണ് മരിച്ച മലയാളി. 54 വയസ് ആയിരുന്നു. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശി ബാറുണ്‍ ബഗ്ദിയും സൗദി പൗരനായ അബ്ദുള്‍ മുഹ്സിനുമാണ് മരിച്ച മറ്റു രണ്ട് പേര്‍. തായിഫില്‍ നിന്നും റാണിയയിലേക്കുള്ള യാത്രക്കിടെയാണ് അപകടം ഉണ്ടായത്. ഇന്ത്യക്കാര്‍ സഞ്ചരിച്ച ഉനൈത്തും, സൗദി പൗരന്‍ സഞ്ചരിച്ച കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ തായിഫിലെ കിംഗ് ഫൈസല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. (Malayali died in accident in saudi arabia)