എംഡിഎംഎയുമായി കേളകം സ്വദേശികൾ പിടിയിൽ

എംഡിഎംഎയുമായി കേളകം സ്വദേശികൾ പിടിയിൽ*


കേളകം: എംഡി എം എയുമായി കേളകം സ്വദേശികളായ രണ്ടു യുവാക്കൾപിടിയിൽ. കേളകം ചെങ്ങോം സ്വദേശി കുന്നപ്പള്ളിയിൽ സജിൻ ജെയിംസ് (24)ആണ് ചെങ്ങോത്ത് നിന്നും കേളകം പോലീസിന്റെ പിടിയിലായത്. പൊയ്യമല സ്വദേശി ആൽബിൻ ബിനോയ് (24) ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്കോട് പരിശോധനയിൽ കണ്ണൂർ നിന്നും പിടിയിലായി.

കണ്ണൂരിൽ നിന്നും പിടികൂടിയ ആൽബിൻ നിന്നും ലഭിച്ച വിവരത്തിന് അടിസ്ഥാനത്തിലാണ് സച്ചിൻ ജെയിംസിനെ കേളകം പോലീസ് പിടികൂടുന്നത്. ഇരുവരിൽ നിന്നും അഞ്ചു ഗ്രാം എംഡിഎംഎ കണ്ടെടുത്തു. മുൻപ് പലതവണ കഞ്ചാവുമായി ഇവരെ പോലീസും എക്സൈസും പിടികൂടിയിട്ടുണ്ട് . പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.