ഓണം സ്വര്‍ണ്ണോത്സവം 2024 ഉദ്‌ഘാടനം ചെയ്തു
ഇരിട്ടി: ഓണാഘോഷത്തിന്റെ ഭാഗമായി ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ചെറുകിട സ്വര്‍ണ്ണ വ്യാപാരികളെ ഉള്‍പ്പെടുത്തിക്കൊണ്ട് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ഓണം സ്വര്‍ണ്ണോത്സവം 2024 ന്റെ ഇരിട്ടി മേഖലാതല ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ശ്രീലത നിര്‍വഹിച്ചു. ഇരിട്ടി മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് അയ്യൂബ് പൊയിലന്‍ സമ്മാനക്കൂപ്പണ്‍ ഏറ്റുവാങ്ങി. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മാര്‍ച്ചന്റസ് അസോസിയേഷന്‍ ഇരിട്ടി മേഖല പ്രസിഡന്റ് എന്‍.പി.പ്രമോദ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എം.സ്‌കറിയാച്ചന്‍, മേഖലാ സെക്രട്ടറി സി.ജെ.മാത്യൂസ്, ട്രഷറര്‍ തോമസ് ആന്റണി, കൗണ്‍സില്‍ അംഗം സദാനന്ദന്‍ എന്നിവര്‍ സംബന്ധിച്ചു.
ബംബര്‍ സമ്മാനമായി 100 പവനും ഒന്നാം സമ്മാനമായി 25 പവനും രണ്ടാം സമ്മാനമായി പത്തു പവനും മൂന്നാം സമ്മാനമായി അഞ്ച് പവനുമടക്കം രണ്ടേകാല്‍ കിലോ സ്വര്‍ണമാണ് സമ്മാനമായി നല്‍കുന്നത്. കൂടാതെ 100 ഗ്രാം വീതം 100 പേര്‍ക്കായി വെള്ളിയും പ്രോത്സാഹന സമ്മാനമായി നല്‍കും. ആഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെയാണ് പദ്ധതിയുടെ കാലാവധിയായി നിശ്ചയിച്ചിട്ടുള്ളത്.