കാസര്‍കോടിൽ കാറിന്റെ ഡോറിലിരുന്ന് വീഡിയോ ചിത്രീകരിച്ച എന്‍ഐടി വിദ്യാര്‍ത്ഥിക്ക് ദാരുണ മരണം; അപകടം കാറിനും മണ്‍തിട്ടയ്ക്കും ഇടയില്‍ കുടുങ്ങി

കാസര്‍കോടിൽ കാറിന്റെ ഡോറിലിരുന്ന് വീഡിയോ ചിത്രീകരിച്ച എന്‍ഐടി വിദ്യാര്‍ത്ഥിക്ക് ദാരുണ മരണം; അപകടം കാറിനും മണ്‍തിട്ടയ്ക്കും ഇടയില്‍ കുടുങ്ങി







കാസര്‍കോട്: കാറിന്റെ ഡോറിലിരുന്ന് വീഡിയോ ചിത്രീകരിച്ച എന്‍ഐടി വിദ്യാര്‍ത്ഥി ദാരുണമായി മരിച്ചു. കര്‍ണാടക സൂറത്കല്‍ എന്‍ഐടിയിലെ മൂന്നാംവര്‍ഷ ബിടെക് വിദ്യാര്‍ഥി അറീബുദ്ദീന്‍ (22) ആണ് മരിച്ചത്. റായ്ച്ചൂര്‍ സ്വദേശി സഹീറുദ്ദീന്റെ മകനാണ്. കാറിന്റെ ഗ്ലാസ് താഴ്ത്തി ഡോറിലിരുന്നു വിഡിയോ ചിത്രീകരിക്കുന്നതിനിടെ കാര്‍ അപകടത്തില്‍പെട്ടാണ് മരണം.

റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള വഴിയില്‍ പെരുതടി അങ്കണവാടിക്കു സമീപം ഇന്നലെ രാവിലെ ഒന്‍പതിനാണ് അപകടം ഉണ്ടായത്. സഹപാഠികളായ നാലു പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഡോറിലിരുന്ന് വിഡിയോ ചിത്രീകരിക്കുന്ന അറീബുദ്ദീന്റെ ചിത്രം പകര്‍ത്താന്‍ കാര്‍ ഓടിച്ചയാള്‍ ശ്രമിച്ചതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

നിയന്ത്രണംവിട്ട കാര്‍ ഓടയില്‍ വീണപ്പോള്‍ കാറിനും മണ്‍തിട്ടയ്ക്കുംഇടയിലായ അറീബുദ്ദീന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. സുഹൃത്തുക്കള്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.