ദേശീയ പാതയിൽ മൂന്നു വാഹനങ്ങൾ അപകടത്തിൽപ്പെട്ടു
പിലിക്കോട്: ദേശീയ പാതയിൽ പിലിക്കോട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചു.ഇന്ന് രാവിലെയാണ് സംഭവം.
പയ്യന്നൂർ ഭാഗത്ത് നിന്നും മരം കയറ്റി പോകുകയായിരുന്ന ലോറി ബ്രേക്ക് ഡൗണായതിനെ തുടർന്ന് പിന്നാലെ വന്ന പിക്കപ്പും മറ്റൊരു വാഹനവുമാണ് കൂട്ടിയിടിച്ചത്. ആളപായമുണ്ടായില്ല. വാഹന ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് ചന്തേര പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു.