കൽപ്പറ്റ : വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ഉരുൾപ്പൊട്ടൽ ബാധിച്ചവരുടെ ഇൻഷുറൻസ് ക്ലെയിം നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പണം നൽകണമെന്ന് പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾക്ക് കേന്ദ്ര ധനകാര്യമന്ത്രാലയം നിർദേശം നൽകി. എൽഐസി, നാഷണൽ ഇൻഷുറൻസ്, ന്യൂ ഇന്ത്യ അഷുറൻസ്, ഓറിയെന്റൽ ഇൻഷുറസ്, യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് അടക്കം കമ്പനികൾക്കാണ് നിർദ്ദേശം.
ഇതനുസരിച്ച് കമ്പനികൾ ഇൻഷുറൻസ് തുക വേഗത്തിൽ വിതരണം ചെയ്യാൻ ഡോക്യുമെന്റേഷനിൽ സമഗ്രമായ ഇളവ് വരുത്തി. എത്രയും വേഗത്തിൽ പോളിസി ഉടമകളെ ബന്ധപ്പെടുവാൻ ഇൻഷുറൻസ് കമ്പനികൾ നടപടികൾ ആരംഭിച്ചു. പത്രങ്ങളിലൂടെയും സമൂഹമാധ്യമങ്ങൾ വഴിയും, എസ് എംഎസിലൂടെയും കമ്പനി വെബ്സൈറ്റുകളിലൂടെയും വിവരങ്ങൾ നൽകിത്തുടങ്ങി. ക്ലെയിമുകൾ തീർപ്പാക്കി കമ്പനികൾ വേഗത്തിൽ പണം നൽകുന്നുവെന്നത് ഉറപ്പുവരുത്താൻ ജനറൽ ഇൻഷുറൻസ് കൗൺസിലിനെയും നിയോഗിച്ചിട്ടുണ്ട്.
In view of the unfortunate landslide incident and heavy rains in Kerala, the government has mandated the Public Sector Insurance companies (PSICs), including Life Insurance Corporation of India (LIC) @LICIndiaForever, National Insurance @NICLofficial, New India Assurance…
— Ministry of Finance (@FinMinIndia) August 3, 2024