യൂട്യൂബ് കണ്ട് ബോംബ് നിർമ്മിക്കാൻ ശ്രമിച്ച് കുട്ടിപ്പട : പൊട്ടിത്തെറി ; അഞ്ച് പേർക്ക് പരിക്ക് , ഒരാളുടെ നില അതീവ ഗുരുതരം
മുസാഫർപൂർ ; യൂ ട്യൂബ് കണ്ട് ബോംബ് നിർമ്മിക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറി . അഞ്ച് കുട്ടികൾക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ് . ബിഹാറിലെ മുസാഫർപൂർ ഗൈഘട്ട് മുന്നി ബംഗ്ര കല്യാൺ ഗ്രാമത്തിൽ ജില്ലയിലാണ് സംഭവം . തീപ്പെട്ടി മുതൽ വെടിമരുന്ന് വരെ ശേഖരിച്ച് ടോർച്ച് ലൈറ്റിലേക്ക് ഒഴിച്ചാണ് അഞ്ചംഗ സംഘം ബോംബ് ഉണ്ടാക്കാൻ ശ്രമിച്ചത്. എന്നാൽ ഇതിനിടെ ടോർച്ച് ലൈറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. പോലീസ് അന്വേഷണം അന്വേഷണം ആരംഭിച്ചതായി എസ് പി രാകേഷ് കുമാർ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.