ഇരിട്ടി നഗരസഭയിലെ ധനാപഹരണ ശ്രമം ക്ലർക്ക്‌ ഇ. പി. അശോകനെ അന്വേഷണ വിധേയമായി സസ്പൻഡ്‌ ചെയ്തു.

ഇരിട്ടി നഗരസഭയിലെ ധനാപഹരണ ശ്രമം 
ക്ലർക്ക്‌ ഇ. പി. അശോകനെ അന്വേഷണ വിധേയമായി സസ്പൻഡ്‌ ചെയ്തു. 





ഇരിട്ടി: ഇരിട്ടി നഗരസഭയിൽ നടന്ന ധനാപഹരണ ശ്രമവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ക്ലർക്കിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. പണം കാണാതായ സമയത്ത് നഗരസഭാ കാഷ്യർ ചുമതലയിലിരുന്ന  ഇ.പി. അശോകനെയാണ് തദ്ദേശസ്വയംഭരണ വകുപ്പ്‌ കണ്ണൂർ ജില്ലാ ജോയന്റ്‌ ഡയറക്ടർ അന്വേഷണ വിധേയമായി സസ്പൻഡ്‌ ചെയ്തത്. 
ഇക്കഴിഞ്ഞ ഏപ്രിൽ ആറിന്‌ നഗരസഭയുടെ ക്യാഷ്‌ കൗണ്ടറിൽ വരവായി ലഭിച്ച 2,25,898 രൂപ നഗരസഭാ തനത്‌ ഫണ്ടിൽ വരവ്‌ വെക്കാതെ ദുരുപയോഗം ചെയ്തതായി അക്കൗണ്ട്‌ റീകൺസിലിയേഷൻ നടത്തവേ കണ്ടെത്തിയിരുന്നു. അശോകനോട്‌ ഇക്കാര്യം
തിരക്കുകയും വീഴ്ച സമ്മതിക്കുകയും ചെയ്തു. 
എന്നാൽ തുടർന്നുള്ള ദിവസം അശോകൻ നഗരസഭാ ഓഫീസിൽ എത്തുകയും പണം സൂക്ഷിക്കുന്ന പെട്ടി,  പണം സൂക്ഷിക്കേണ്ടതല്ലാത്ത ഒരു അലമാര എന്നിവ പരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന്‌ പണം സൂക്ഷിക്കേണ്ടതല്ലാത്ത ഒരു അലമാരയിൽ നിന്ന്‌ സമാനമായ തുക കണ്ടെത്തി കൈമാറുകയും ചെയ്തുകയായിരുന്നു. അശോകൻ അന്ന് പതിവിലും കാലത്ത് നഗരസഭാ ഓഫീസിൽ എത്തിയതിൽ സംശയം തോന്നിയതിനാലും പണം സൂക്ഷിക്കേണ്ടതല്ലാത്തതും സുരക്ഷിതമല്ലാത്തതുമായ അലമാരയിൽ പണം കണ്ടെത്തിയതിനാലും ഗുരുതരമായ കൃത്യവിലോ പമായി കണ്ട്  കണ്ടെത്തിയ പണം നഗരസഭാ അക്കൗണ്ടിലേക്ക് വകയിരുരുത്തുകയും ചെയ്തു.
ഇദ്ദേഹത്തിനെതിരേ നടപടി വേണമെന്ന്‌ നഗരസഭാ കൗൺസിൽ  യോഗം ആവശ്യപ്പെടുകയും. തുടർന്ന് നിയമനാധികാരിക്ക് ചട്ട പ്രകാരം റിപ്പോർട്ടു ചെയ്യുകയും ചെയ്തിരുന്നു. നഗരസഭാ ഫണ്ട്  ദുരുപയോഗം ചെയ്ത നഗരസഭാ  ക്യാഷറുടെ ചുമതല വഹിച്ചിരുന്ന  അശോകനെ അന്വേഷണ വിധേയമായി സസ്പൻഡ്‌ ചെയ്ത് തദ്ദേശസ്വയംഭരണ വകുപ്പ്‌ കണ്ണൂർ ജില്ലാ ജോയന്റ്‌ ഡയറക്ടർ   ഉത്തരവിറക്കുകയും  ചെയ്തു.
നഗരസഭയിൽ ധനാപഹരണശ്രമം കണ്ടെത്തി മൂന്നു മാസം കഴിഞ്ഞിട്ടും ആരോപണ വിധേയനായ ജീവനക്കാരനെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ അധികൃതരുടെ ഒത്തുകളിയുണ്ടെന്ന് ബി ജെ പി ഇരിട്ടി ഏരിയാ കമ്മിറ്റി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇയാൾക്കെതിരെ തദ്ദേശസ്വയംഭരണ വകുപ്പ്‌ കണ്ണൂർ ജില്ലാ ജോയന്റ്‌ ഡയറക്ടറുടെ  നടപടി ഉണ്ടായിരിക്കുന്നത്.