കണ്ണൂർ. ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയെ കാറിൽ തട്ടിക്കൊണ്ടു മർദ്ദിക്കുകയും പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് വെച്ച് നിർബന്ധിച്ച് സിഗരറ്റ് വലിപ്പിക്കുകയും ചെയ്ത അഞ്ച് സീനിയർ വിദ്യാർത്ഥികൾക്കെതിരെ പരാതിയിൽ സിറ്റി പോലീസ് കേസെടുത്തു. കണ്ണൂർ ജാമിയ ഹംദ്ദാദ് കാമ്പസ് പ്രൊഫസർ ഇൻ.ചാർജ്ജ് ഡോ. ടി പി.മമ്മൂട്ടിയുടെ പരാതിയിലാണ് കേസെടുത്തത്.ഇക്കഴിഞ്ഞ 29 ന് വൈകുന്നേരം കോളേജ് കാമ്പസിൽ നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന ഒന്നാം വർഷ ബി എസ് സി സോഷ്യോളജി വിദ്യാർത്ഥിയെയാണ് അഞ്ച് മൂന്നാം സെമസ്റ്റർ സോഷ്യോളജി വിദ്യാർത്ഥികൾ കാറിൽ തട്ടികൊണ്ടു പോയി റാഗിംഗിന് വിധേയമാക്കിയത്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി