നടനും എംഎല്‍എയുമായ മുകേഷിനെതിരെ വീണ്ടും ലൈംഗികാരോപണം. കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ് ആണ് ആരോപണങ്ങളുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ഹോട്ടലില്‍ താമസിക്കുമ്പോള്‍ മുകേഷ് തന്നെ മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ട് നിരന്തരം വിളിച്ച് ശല്യപ്പെടുത്തി എന്നാണ് ടെസ് ജോസഫ് പറയുന്നത്.
2018ലും ടെസ് ജോസഫ് മുകേഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ വച്ച് മുകേഷ് അതിരുവിട്ട് പെരുമാറാന്‍ ശ്രമിച്ചു എന്നാണ് ടെസ് ജോസഫ് വെളിപ്പെടുത്തിയത്.
മുറിയിലേക്ക് ഇടതടവില്ലാതെ ഫോണ്‍ ചെയ്യുകയും പിന്നീട് ഹോട്ടലില്‍ സ്വാധീനം ചെലുത്തി സ്വന്തം മുറിയ്ക്കടുത്തേക്ക് മാറ്റിച്ചുവെന്നുമാണ് ടെസിന്റെ ആരോപണം. കോടീശ്വരന്‍ പരിപാടിയുടെ നടത്തിപ്പുകാരായിരുന്ന കമ്പനി ഉടമയും പാര്‍ലമെന്റ് അംഗവുമായ ഡെറിക് ഒബ്രയാന്‍ നല്ല രീതിയില്‍ പിന്തുണച്ചതായും അവര്‍ പറഞ്ഞിരുന്നു.
എന്നാല്‍ ടെസിനെ അറിയില്ല എന്നായിരുന്നു അന്ന് മുകേഷിന്റെ നിലപാട്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് വീണ്ടും തന്റെ ആരോപണം ആവര്‍ത്തിച്ച് ടെസ് രംഗത്തെത്തിയിരിക്കുന്നത്.