ഗുജറാത്തില്‍ ഹോട്ടല്‍ ലിഫ്റ്റിന്റെ പിറ്റില്‍ വീണ് മലയാളി മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തില്‍ ഹോട്ടല്‍ ലിഫ്റ്റിന്റെ പിറ്റില്‍ വീണ് മലയാളി മരിച്ചു. കോട്ടയം കുടമാളൂര്‍ സ്വദേശി രഞ്ജിത്ത് ബാബു (45) ആണ് മരിച്ചത്.വാതില്‍ തുറന്ന് രഞ്ജിത്ത് അകത്തേക്ക് പ്രവേശിച്ചപ്പോള്‍ ലിഫ്റ്റ് മുകളിലായിരുന്നു. ലിഫ്റ്റ് പിറ്റിലൂടെ ആറാം നിലയില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു.
ബിസിനസ് ആവശ്യങ്ങൾക്കായി കോട്ടയത്തു നിന്നും സൂറത്തിലെത്തിയതായിരുന്നു രഞ്ജിത്ത് ബാബു. ഹോട്ടലില്‍ ചെക്കിന്‍ ചെയ്ത ശേഷം ലിഫ്റ്റില്‍ കയറുമ്പോഴാണ് അപകടം ഉണ്ടായത്.
Ads by Google