പട്ടികജാതിക്കാർക്കുനേരെ അതിക്രമം ഏറ്റവും കൂടുതൽ യുപിയിൽ

പട്ടികജാതിക്കാർക്കുനേരെ അതിക്രമം ഏറ്റവും കൂടുതൽ യുപിയിൽ




ന്യൂഡൽഹി
പട്ടികജാതി വിഭാഗങ്ങൾക്കുനേരെ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെന്ന് കേന്ദ്രസർക്കാർ റിപ്പോർട്ട്. 2022ലെ റിപ്പോർട്ട് സാമൂഹികനീതി മന്ത്രാലയമാണ് പുറത്തുവിട്ടത്.

ഇത്തരത്തിലുള്ള 98 ശതമാനം അതിക്രമങ്ങളും 13 സംസ്ഥാനങ്ങളിലാണ് നടന്നത്. പട്ടികയിൽ ആദ്യം ഉള്ളവയടക്കം ഭൂരിപക്ഷവും ബിജെപി ഭരണ സംസ്ഥാനങ്ങളാണ്.
ഉത്തർപ്രദേശിൽ 12,287, രാജസ്ഥാനിൽ 8,651, മധ്യപ്രദേശിൽ 7,732 കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേരളത്തിൽ 1,021 കേസ് മാത്രം. പട്ടികവർഗക്കാർക്കെതിരായ ആക്രമണങ്ങൾ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് മധ്യപ്രദേശിലാണ്–-2,979 എണ്ണം. രാജസ്ഥാനിൽ 2,498 സംഭവങ്ങളുമുണ്ടായി; ഒഡിഷയിൽ 773ഉം. കേരളത്തിൽ 167 കേസും