ഇലക്ടറൽ ബോണ്ട് വഴി പണം തട്ടി; ധനമന്ത്രി നിർമല സീതാരാമനെതിരെ കേസ്
ന്യൂഡൽഹി> ഇലക്ടറൽ ബോണ്ടുകളിലൂടെ പണം തട്ടിയെടുത്തെന്ന പരാതിയിൽ കേന്ദ്രധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമനെതിരെ കേസ്. ജനപ്രതിനിധികൾക്ക് വേണ്ടിയുള്ള ബംഗളൂരുവിലെ പ്രത്യേക കോടതിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. അഭിഭാഷകൻ ആദർശ് അയ്യരാണ് പരാതി നൽകിയത്.
ഇ ഡി റെയ്ഡ് നടത്തുമെന്ന് ഭീഷണിപ്പെടുത്തി കോർപറേറ്റ് സ്ഥാപനങ്ങളിൽ നിന്ന് ആയിരണക്കണക്കിന് കോടിയുടെ ഇലക്ടറൽ ബോണ്ട് വാങ്ങിയെന്നാണ് പരാതി. ബിജെപി അധ്യക്ഷൻ ജെ പി നദ്ദ, കർണാടക ബിജെപി നേതാകളായ നളീൻ കുമാർ കട്ടീൽ, ബി വൈ വിജയേന്ദ്ര എന്നിവരുടെ പേരിലും പരാതി നൽകിയിട്ടുണ്ട്.