പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് നഗ്നതാ പ്രദര്‍ശനം; ചെന്നിത്തല സ്വദേശി അറസ്റ്റിൽ

പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് നഗ്നതാ പ്രദര്‍ശനം; ചെന്നിത്തല സ്വദേശി അറസ്റ്റിൽ


മാന്നാര്‍: സ്കൂൾ വിദ്യാർഥിനിയുടെ മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. ചെന്നിത്തല അതുൽ ഭവനിൽ അതുൽ രമേശ് (29) ആണ് അറസ്റ്റിലായത്. വിദ്യാർഥിനി സ്കൂളിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴിയിൽ ബൈക്കിൽ പിന്തുടർന്നെത്തിയ പ്രതി പെൺകുട്ടിക്ക് മുന്നിൽ എത്തി വാഹനനത്തിൽ നിന്നും ഇറങ്ങി നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. ഈ സമയം ഭയന്ന് വീട്ടിലെത്തിയ കുട്ടി വിവരം രക്ഷിതക്കളെ അറിയിക്കുകയും വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. എസ്ഐ എസ് അഭിരാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ്ചെയ്തത്. പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ അടിപിടിയുൾപ്പെടെയുളള കേസുകൾ നിലവിലുള്ളതായി പൊലീസ് പറഞ്ഞു.