പമ്പയിൽ ശബരിമല തീർഥാടകൻ ഒഴുക്കിൽപ്പെട്ട് മരിച്ചു
പത്തനംതിട്ട > പമ്പയിൽ ഒഴുക്കിൽപ്പെട്ട് ശബരിമല തീർഥാടകൻ മരിച്ചു. തിരുവനന്തപുരം സ്വദേശിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് യുവാവിനെ കാണാതായത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ ഒമ്പതംഗ സംഘം റാന്നി മാടമൻ ക്ഷേത്രക്കടവിന് സമീപം പമ്പയിൽ ഇറങ്ങി കുളിക്കുന്നതിനിടെയായിരുന്നു അപകടം. ബന്ധുക്കൾക്കൊപ്പം ശനിയാഴ്ചയാണ് യുവാവ് ശബരിമലയിലെത്തിയത്