പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തു​ട​ക്കം; വ​ഖ​ഫ് നി​യ​മ​ഭേ​ദ​ഗ​തി​യ​ട​ക്കം 16 ബി​ല്ലു​ക​ൾ പ​രി​ഗ​ണ​ന​യി​ൽ

പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തു​ട​ക്കം; വ​ഖ​ഫ് നി​യ​മ​ഭേ​ദ​ഗ​തി​യ​ട​ക്കം 16 ബി​ല്ലു​ക​ൾ പ​രി​ഗ​ണ​ന​യി​ൽ 

 


ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ളനത്തിന് ഇന്ന് തുടക്കം. ഡി​സം​ബ​ർ 20 വ​രെ​യാ​ണ് സ​മ്മേ​ള​നം നടക്കുക. വ​ഖ​ഫ് നി​യ​മ ഭേ​ദ​ഗ​തി, ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ബി​ല്ലു​ക​ൾ ഈ ​സ​മ്മേ​ള​ന കാ​ല​യ​ള​വി​ൽ അ​വ​ത​രി​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം. ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ൽ അ​മേ​രി​ക്ക​യി​ൽ അ​ദാ​നി​ക്കെ​തി​രാ​യാ​യ വ​ഞ്ചാ​നാ കേ​സ് വി​വാ​ദ​മാ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ നീ​ക്കം. പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ഞാ​യ​റാ​ഴ്ച സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്നി​രു​ന്നു. (Parliament winter session)

നി​യു​ക്ത എം​പി പ്ര​യി​ങ്ക ഗാ​ന്ധി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ ചൊ​വ്വാ​ഴ്ച​യോ ബു​ധ​നാ​ഴ്ച​യോ ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. മ​റ്റ് പു​തി​യ അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യും ഉ​ട​ൻ ഉ​ണ്ടാ​കും. വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മാ​യി​രി​ക്കും പ്രി​യ​ങ്ക ആ​ദ്യം ഉ​ന്ന​യി​ക്കു​ന്ന വി​ഷ​യ​മെ​ന്ന് സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.