ഇൻഡിഗോയുടെ കണ്ണൂർ-ഡൽഹി പ്രതിദിന സർവീസ് നാളെ മുതൽ

ഇൻഡിഗോയുടെ കണ്ണൂർ-ഡൽഹി പ്രതിദിന സർവീസ് നാളെ മുതൽ

















മട്ടന്നൂർ: ഇൻഡിഗോയുടെ കണ്ണൂർ- ഡൽഹി പ്രതിദിന സർവീസ് നാളെ മുതൽ രാവിലെ 6.20-ന് ആരംഭിക്കും. 9.25ന് ഡൽഹിയിൽ എത്തും. ഡൽഹിയിൽ നിന്ന് ഇന്ന് രാത്രി 10.30ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 1.20ന് കണ്ണൂരിൽ എത്തും.

20 മാസങ്ങൾക്ക് ശേഷമാണ് കണ്ണൂർ രാജ്യാന്തര വിമാന താവളത്തിൽ നിന്ന് നേരിട്ടുള്ള ഡൽഹി സർവീസ്. എയർ ഇന്ത്യയാണ് കണ്ണൂർ- ഡൽഹി സെക്ടറിൽ സർവീസ് തുടങ്ങിയത്. തുടക്കത്തിൽ കോഴിക്കോട് വഴിയായിരുന്നു സർവീസ്.