പ്രൊഫെയ്സിന് കണ്ണൂരിൽ ഇന്ന് തുടക്കം

പ്രൊഫെയ്സിന്   കണ്ണൂരിൽ ഇന്ന് തുടക്കം


























പ്രൊഫഷണൽ രംഗത്ത് പ്രവർത്തിക്കുന്നവർക്കും കുടുംബത്തിനും വേണ്ടി മാത്രമായി നടത്തപ്പെടുന്ന വ്യത്യസ്തമായ പരിപാടിയാണ് പ്രൊഫെയ്സ്. നാലാമത് പ്രൊഫെയ്സിന് ഇന്ന് വൈകുന്നേരം 5 മണിക്ക് കണ്ണൂർ ഇ.കെ നായനാർ അക്കാദമിയിൽ തിരശ്ശീല ഉയരുകയാണ്. രണ്ടായിരത്തിലധികം പ്രൊഫഷണലുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന പ്രെഫെയ്സ് വ്യത്യസ്തങ്ങളായ വിഷയങ്ങളെ ചർച്ചക്കെടുക്കും. മറ്റുള്ളവരുടെ ജീവിതം സുരക്ഷിതമാക്കുവാനുള്ള ആത്മാർത്ഥമായ ഓട്ടത്തിനിടയിൽ സ്വയം ജീവിക്കാൻ സമയം കിട്ടാത്തവരാണ് മിക്ക പ്രൊഫഷണലുകളും. ജോലിത്തിരക്കിനോടൊപ്പം കടുത്ത മാനസിക സമ്മർദ്ദങ്ങളും പലരെയും വിടാതെ പിന്തുടരുന്നു.

 പരിഹാരമില്ലാത്ത ഒരു പ്രശ്നവുമില്ല. ജീവിത കാഴ്ചപ്പാടുകളെ കുറിച്ചുള്ള വ്യക്തമായ ധാരണ പകർന്ന് കൊടുക്കലാണ് ഒറ്റവാക്കിൽ പ്രൊഫെയ്സ് . ഇത്തവണത്തെ പ്രൊഫെയ്സിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. യുക്തിവാദമെന്ന പേരിൽ അവതരിച്ച യുക്തിരഹിതവാദത്തിൻ്റെ  പൊള്ളത്തരം വ്യക്തമാക്കുന്ന ഓപ്പൺ ഡിബേറ്റോട് കൂടിയാണ് പ്രൊഫെയ്സിന് തുടക്കം കുറിക്കുന്നത്. വൈകിട്ട് 5 മണിക്ക് തുടങ്ങുന്ന ഡിബേറ്റിന് പ്രമുഖ പണ്ഡിതർ നേതൃത്വം നൽകും.

നിങ്ങളൊരു പ്രൊഫഷണലാണെങ്കിൽ നിർബന്ധമായും ഈ രണ്ടു ദിവസങ്ങളിലും കണ്ണൂരിലുണ്ടാകണം. നിങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിൽ ഒരു വഴിത്തിരിവായിരിക്കുമതെന്ന് ഞങ്ങളുറപ്പ് തരാം. അല്ലാഹു അനുഗ്രഹിക്കട്ടെ.

⛳Location
https://g.co/kgs/DTpQUZG