സെബാസ്ററ്യൻ കക്കട്ടിൽ ചരമവാർഷികാനുസ്മരണം

സെബാസ്ററ്യൻ കക്കട്ടിൽ  ചരമവാർഷികാനുസ്മരണം 


























 ഇരിട്ടി:   വള്ളിത്തോട് മണ്ഡലം കോൺഗ്രസ്  കമ്മറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാവും സാംസ്‌കാരിക പ്രവർത്തകനുമായിരുന്നു സെബാസ്റ്റ്യൻ കക്കട്ടിലിന്റെ   15-ാം ചരമവാർഷിക ദിനാചരണം നടത്തി.  ഛായാചിത്രത്തിന് മുന്നിൽ   പുഷ്പാർച്ചനക്കുശേഷം നടന്ന  അനുസ്മരണ യോഗം ഡി സി സി  വൈസ് പ്രസിഡന്റ് സുദീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു. വള്ളിത്തോട് മണ്ഡലം പ്രസിഡന്റ് വി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.സി. പോക്കർ അനുസ്മരണ ഭാഷണം നടത്തി. മട്ടിണി വിജയൻ, മൂര്യൻ രവീന്ദ്രൻ, ഷൈജൻ ജേക്കബ്,  മിനി പ്രസാദ്,  ടോം മാത്യു, ബൈജു ആറാം ചേരി, ജോസ് മാടത്തിൽ, രാമകൃഷ്ണൻ എഴുത്തൻ, ഉഹന്നാൻ പേരേപ്പറമ്പിൽ, ആന്റോ പടിഞ്ഞാറെക്കര, രാധാമണി, വത്സല ചാത്തോത്ത്, റീന കൃഷ്ണൻ, ആനിക്കുട്ടി ടീച്ചർ, ഹംസ നാരോൻ, ജോർജ്ജ് മൂലയിൽ, സുനിൽ കുര്യൻ, ഭാസ്‌കരൻ, പ്രകാശൻ, രാജി സന്താഷ് തുടങ്ങിയവർ സംസാരിച്ചു.