മൻമോഹൻ സിങിന് വിട നൽകാനൊരുങ്ങി രാജ്യം; സംസ്കാരം രാവിലെ 11.45ന്

മൻമോഹൻ സിങിന് വിട നൽകാനൊരുങ്ങി രാജ്യം; സംസ്കാരം രാവിലെ 11.45ന്


മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്‍റെ സംസ്കാരം ഇന്ന് നടക്കും. ദില്ലിയിലെ ഔദ്യോ​ഗിക വസതിയിലുള്ള മൻമോഹൻ സിങിന്‍റെ മൃതദേഹം രാവിലെ എട്ടിന് എഐസിസി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. ഒൻപതര വരെ കോൺ​ഗ്രസ് പ്രവർത്തകരും നേതാക്കളും പൊതുജനങ്ങളും അന്തിമോപചാരം അർപ്പിക്കും. ഒൻപതരയ്ക്ക് വിലാപയാത്രയായി മൃതദേഹം യമുനാതീരത്തുള്ള നി​ഗംബോധ് ഘട്ടിലേക്ക് കൊണ്ടുപോകും. പൂർണ സൈനിക ബഹുമതികളോടെ രാവിലെ 11.45നാണ് സംസ്കാര ചടങ്ങുകൾ തുടങ്ങുക