“ചരിത്രപരവും മാതൃകാപരവും”: ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യൻ ഡി ഗുകേഷിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യനായി മാറിയ ഡി ഗുകേഷിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. ഈ നേട്ടം ചരിത്രപരവും മാതൃകാപരവുമാണെന്ന് അദ്ദേഹം പറഞ്ഞു.
അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്റെ എക്സ് പോസ്റ്റിനോടു പ്രതികരിച്ചു മോദി കുറിച്ചതിങ്ങനെ:
“ചരിത്രപരവും മാതൃകാപരവും!
അദ്ദേഹത്തിന്റെ വിജയം ചെസ്സ് ചരിത്രത്തിൽ അദ്ദേഹത്തിന്റെ പേരു രേഖപ്പെടുത്തുക മാത്രമല്ല, ദശലക്ഷക്കണക്കിനു യുവമനസ്സുകളെ വലിയ സ്വപ്നം കാണാനും മികവു പിന്തുടരാനും പ്രചോദിപ്പിക്കുകയും ചെയ്യും.
അദ്ദേഹത്തിന്റെ ഭാവി ഉദ്യമങ്ങൾക്ക് എന്റെ ആശംസകൾ.