പാക്കേജഡ് കുടിവെള്ളവും മിനറൽ വാട്ടറും ഉയർന്ന അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗത്തില്‍; പരിശോധന കർശനം
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ പാക്കേജുചെയ്ത കുടിവെള്ളവും മിനറൽ വാട്ടറും ഉയർന്ന അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗത്തില്‍ ഉൾപ്പെടുത്തി. ഈ ഉൽപ്പന്നങ്ങൾ പരിശോധനകൾക്കും ഓഡിറ്റുകൾക്കും വിധേയമായിരിക്കും. ഉത്പന്നങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) സർട്ടിഫിക്കേഷൻ ആവശ്യമില്ലെന്ന ഒക്ടോബറിലെ സര്‍ക്കാരിന്‍റെ തീരുമാനത്തിന് പിന്നാലെയാണ്
നീക്കം.
നിർമ്മാതാക്കൾ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ഈ ഉത്പന്നങ്ങൾക്ക് ലൈസൻസുകളോ രജിസ്ട്രേഷനോ അനുവദിക്കുന്നതിന് മുമ്പ്നിർബന്ധിത പരിശോധനയ്ക്ക് വിധേയരാകണം. പാക്കേജുചെയ്ത കുടിവെള്ളം പോലുള്ള ഉയർന്ന അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ബിസിനസുകൾ FSSAI-അംഗീകൃത മൂന്നാം കക്ഷിയായ ഭക്ഷ്യ സുരക്ഷാ ഏജൻസികൾ നടത്തുന്ന വാർഷിക ഓഡിറ്റിന് വിധേയമാകേണ്ടതുണ്ട്.