അക്ഷരങ്ങളാല്‍ വിസ്മയം തീര്‍ത്ത എംടിക്ക് സ്‌നേഹാദരങ്ങളോടെ യാത്രമൊഴിചൊല്ലി മലയാളക്കര


അക്ഷരങ്ങളാല്‍ വിസ്മയം തീര്‍ത്ത എംടിക്ക് സ്‌നേഹാദരങ്ങളോടെ യാത്രമൊഴിചൊല്ലി മലയാളക്കര


കോഴിക്കോട്; മലയാളത്തിന്റെ പ്രിയ സാഹിത്യക്കാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് മാവൂര്‍ റോഡിലെ സ്മൃതിപഥം ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം. വൈകിട്ട് 4.30 ഓടെ കൊട്ടാരം റോഡിലെ വസതിയായ സിതാരയില്‍നിന്ന് ആരംഭിച്ച അന്ത്യയാത്രയില്‍ ആയിരങ്ങളാണ് അണിച്ചേര്‍ന്നത്. മാവൂര്‍ റോഡിലുള്ള ശ്മശാനത്തില്‍ അന്ത്യകര്‍മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനും ഒരു വലിയ ജനക്കൂട്ടമാണ് എത്തിയത്. സഹോദന്റെ പുത്രന്‍ ടി സതീശന്‍ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ചു.

എം ഡിയെ ഒരുനോക്ക് കാണാനായി ആയിരക്കണക്കിന് പേരാണ് എത്തിയത്. മാധൂര്യമൂറുന്ന മലയാളത്തിന്റെ സ്വന്തം എം ടിക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാനായി കലാ സാംസ്‌കാരിക , രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ കോഴിക്കോട്ട് എത്തി.

മന്ത്രിമാരായ മുഹമ്മദ് റിയാസ്, എകെശശീന്ദ്രന്‍, സജി ചെറിയാന്‍, വി അബ്ദുറഹിമാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍, ഇപി ജയരാജന്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുരേന്ദ്രന്‍ സംവിധായകന്‍ ഹരിഹരന്‍, സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ്, നടന്‍ വിനീത്, എം മുകുന്ദന്‍, കെകെ ശൈജ, ജോയ് മാത്യു, കുട്ട്യേടത്തി വിലാസിനി തുടങ്ങി പ്രമുഖരുടെ വലിയ നിര തന്നെ എംടിയുടെ വീട്ടിലേക്കെത്തി. നടന്‍ മോഹന്‍ലാല്‍ പുലര്‍ച്ചെ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.