അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരെ യുഡിഎഫ് ഇരിട്ടി നഗരസഭ കമ്മിറ്റി ഇരിട്ടിയിൽ പ്രതിഷേധ പൊതുയോഗം നടത്തി
ഇരിട്ടി നഗരസഭയിലെ അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരെ യുഡിഎഫ് ഇരിട്ടി നഗരസഭ കമ്മിറ്റി ഇരിട്ടിയിൽ പ്രതിഷേധ പൊതുയോഗം നടത്തി. പൊതുയോഗം അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. സമീർ പുന്നാട് അധ്യക്ഷത വഹിച്ചു.
കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി.യുഡിഎഫ് നേതാക്കളായ ഇബ്രാഹിം മുണ്ടേരി, പി.കെ.ജനാ൪ദ്ദനൻ, എ൦ എ൦ മജീദ്, പി.എ.നസീ൪, കെ വി രാമചന്ദ്രൻ,എംകെ ഹാരിസ്, സി. കെ ശശിധരൻ , വി പി റഷീദ് എന്നിവ൪ പ്രസംഗിച്ചു