ഡൽഹി: വാണിജ്യ പാചകവാതകത്തിന്റേയും വിമാന ഇന്ധനത്തിന്റേയും വില എണ്ണ കമ്പനികൾ കുറച്ചു.19 കിലോ ഗ്രാംഭാരമുള്ള വാണിജ്യ പാചകവാതകത്തിന് 14.5 രൂപ കുറഞ്ഞു. ഓരോ മാസവും ഒന്നാം തീയതിയാണ് എണ്ണ കമ്പനികൾ വാണിജ്യ പാചകവാതകത്തിന്റെ വിലയിൽ മാറ്റം വരുത്തുന്നത്.

വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ വിലയിലും കമ്പനികൾ മാറ്റം വരുത്തിയിട്ടുണ്ട്. ഏവിയേഷൻ ഫ്യൂവലിന്റെ വിലയിൽ കിലോ ലിറ്ററിന് 1401 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.

ഇതോടെ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ വാണിജ്യ പാചകവാതകത്തിന്റെ വില 1804 രൂപയായി കുറഞ്ഞു. കഴിഞ്ഞ കുറേമാസങ്ങളിൽ എണ്ണ കമ്പനികൾ വാണിജ്യ പാചകവാതകത്തിന്റെ വില വർധിപ്പിച്ചിരുന്നു.

ഗാർഹിക പാചകവാതക വിലയിൽ മാറ്റം വരുത്തിയില്ലെങ്കിലും വാണിജ്യ പാചകവാതക വില വർധനക്കെതിരെയും പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടയി​ലാണ്എണ്ണ കമ്പനികൾ വില കുറക്കുന്നത്. വാണിജ്യ പാചകത്തിന്റെ വില കുറച്ചത് റസ്റ്റോറന്റ് നടത്തുന്നവർക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.