മമത ബാനർജി കേരളത്തിലേക്ക്

മമത ബാനർജി കേരളത്തിലേക്ക് 



പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനർജി ഈ മാസം അവസാനം കേരളത്തിൽ എത്തും. പി വി അൻവർ തൃണമൂൽ കോൺഗ്രസിന്റെ കേരള കോർഡിനേറ്ററായി ചുമതലയേറ്റത്തിന് പിന്നാലെയാണ് മമത കേരളത്തിൽ എത്തുന്നത്. (Mamata Banerjee)

അൻവർ എംഎൽഎ തൃണമൂലിനൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുഡിഎഫിലേക്ക് പോകുമെന്ന തരത്തിൽ ചർച്ച പുരോഗമിക്കുന്നതിനിടയാണ് കളം മാറ്റം. നിലവിൽ എംഎൽഎ ആയ പി വി അൻവർ നിയമ തടസ്സമുള്ളതുകൊണ്ട് TMC അംഗത്വം എടുത്തിട്ടില്ല. നിയമോപദേശം തേടിയ ശേഷമായിരിക്കും അംഗത്വം സ്വീകരിക്കുന്ന കാര്യം തീരുമാനിക്കുകയെന്ന് അൻവർ അറിയിച്ചു.