കർണ്ണാടകത്തിൽ നിന്നും കാറിൽ കടത്തുകയായിരുന്ന 12000 പാക്കറ്റ് ലഹരി ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ

കർണ്ണാടകത്തിൽ നിന്നും കാറിൽ കടത്തുകയായിരുന്ന 12000 പാക്കറ്റ് ലഹരി ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ

ഇരിട്ടി : കർണ്ണാടകത്തിൽ നിന്നും കൂട്ടുപുഴവഴി കാറിൽ കടത്തുകയായിരുന്ന 12000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവിനെ ഇരിട്ടി പോലീസ് പിടികൂടി. തലശ്ശേരി നാലുതറ സ്വദേശി സുഭാഷ് സുരേഷ് (37) നെയാണ് ഇരിട്ടി എസ് ഐ കെ. ശറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്‌റ്റഡിയിൽ എടുത്തത് . പോലീസിനെകണ്ട് അമിത വേഗതയിൽ കാറുമായി കടന്നുകളയാൻ ശ്രമിച്ച ഇയാളെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു