നിലമ്പൂരിൽ പ്രതീക്ഷ വാനോളം, 23ന് ഫലം വരുമ്പോൾ സിപിഐഎം ഞെട്ടിത്തെറിയ്ക്കും; സണ്ണി ജോസഫ്

നിലമ്പൂരിൽ പ്രതീക്ഷ വാനോളം, 23ന് ഫലം വരുമ്പോൾ സിപിഐഎം ഞെട്ടിത്തെറിയ്ക്കും; സണ്ണി ജോസഫ്














നിലമ്പൂരിൽ വാനോളം പ്രതീക്ഷയെന്ന് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് . ശുഭപ്രതീക്ഷയാണ് നിലമ്പൂരിൽ. അൻവർ ഫാക്ടർ ആകില്ല. 75000 വോട്ട് ആർക്ക് കിട്ടുമെന്ന് അൻവർ പറഞ്ഞില്ല. എം വി ഗോവിന്ദൻ ആർഎസ്എസ് പരാമർശം സ്വാധീനിച്ചു.

പരസ്യമായി ആർ എസ് എസ് ബന്ധം സമ്മതിച്ചു. മുഖ്യമന്ത്രി അതു കൊണ്ടാണ് വിശദീകരണം നടത്തേണ്ടി വന്നത്. യു ഡി എഫിൻ്റെ ഐക്യപ്പെടാലാണ് കണ്ടത്. അത് ഗുണം ചെയ്യും. വ്യക്തി കേന്ദ്രീകൃതം അല്ല. സർക്കാരിന് എതിരെയുള്ള വിധിയെഴുത്താകും തെരഞ്ഞെടുപ്പ് ഫലം