കലുഷിതം; ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു, വിദ്യാർത്ഥികളും സംഘത്തിൽ


കലുഷിതം; ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു, വിദ്യാർത്ഥികളും സംഘത്തിൽ



ടെഹ്റാൻ : ഇസ്രയേലിന്റെ ആക്രമണം ശക്തമായ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ച് തുടങ്ങി. ടെഹ്റാനിൽ നിന്നും 148 കിലോമീറ്റർ അകലെയുള്ള ക്വോമിലേക്കാണ് ഇന്ത്യൻ പൌരന്മാരെ മാറ്റുന്നത്. വിദ്യാർത്ഥികളടക്കം സംഘത്തിലുണ്ട്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്നും ജനങ്ങൾ ഒഴിയണമെന്നും സൈനിക നടപടിയുണ്ടാകുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെ ടെഹ്റാനിൽ ആക്രമണം ശക്തമായതോടെയാണ് ജനങ്ങൾ നഗരം വിട്ട് തുടങ്ങിയത്. 1600 ഓളം ഇന്ത്യൻ വിദ്യാർത്ഥികൾ ഇറാനിലുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു .ഇവരിൽ ഒരു സംഘത്തെ അർമേനിയയിലേക്കും ഉടൻ മാറ്റും.