വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം? ട്രാക്കിൽ ഇരുമ്പു കമ്പി കയറ്റി വെച്ചു, ട്രെയിനിന്‍റെ എഞ്ചിൻ തകരാറിലായി, ഒഴിവായത് വൻ ദുരന്തം

വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം? ട്രാക്കിൽ ഇരുമ്പു കമ്പി കയറ്റി വെച്ചു, ട്രെയിനിന്‍റെ എഞ്ചിൻ തകരാറിലായി, ഒഴിവായത് വൻ ദുരന്തം


ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമമെന്ന് സംശയം. ഈറോഡ്‌ -ചെന്നൈ യേർക്കാട് എക്സ്പ്രസ്സ്‌ ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നത്. ട്രെയിൻ വരുന്നതിന് മുമ്പായി റെയില്‍വെ ട്രാക്കിൽ വലിയ ഇരുമ്പു കമ്പി കയറ്റിവെക്കുകയായിരുന്നു. ഇതുകൊണ്ട് ലോക്കോ പൈലറ്റ് ട്രെയിൻ പെട്ടെന്ന് നിര്‍ത്തിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. &nbsp;ഇന്നലെ രാത്രി പത്ത് മണിയോടെ പാളം തെറ്റിക്കാനുള്ള ശ്രമം ഉണ്ടായത്</p><p>ട്രെയിൻ പെട്ടെന്ന് നിര്‍ത്തിയെങ്കിലും വേഗത കുറഞ്ഞ് ഇരുമ്പു കമ്പിയിൽ കയറുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ട്രെയിനിന്‍റെ എഞ്ചിൻ തകരാറിലായി. പുതിയ എഞ്ചിൻ എത്തിച്ച് രണ്ടു മണിക്കൂറിനുശേഷമാണ് യാത്ര തുടര്‍ന്നത്. സേലം മകുടൻചാവടി റെയില്‍വെ സ്റ്റേഷന് സമീപത്ത് വെച്ചാണ് സംഭം. ട്രെയിനിൽ മദ്രാസ് ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരടക്കം ഉണ്ടായിരുന്നു.&nbsp;</p><p>വലിയ ദുരന്തമാണ് തലനാരിഴക്ക് ഒഴിവായതെന്ന് റെയില്‍വെ വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തിൽ ഹൈക്കോടതി വിവരം തേടി. അന്വേഷണം ആരംഭിച്ചതായി റെയിൽവെ അറിയിച്ചു.നേരത്തെയും സമാനമായ രീതിയിൽ തമിഴ്നാട്ടിൽ ട്രെയിൻ അട്ടിമറി ശ്രമം നടന്നിരുന്നു. ഇതിനാൽ തന്നെ ഇപ്പോഴത്തെ സംഭവം ഗൗരവമായിട്ടാണ് റെയില്‍വെ അന്വേഷിക്കുന്നത്