കേരള എൻ.ജി.ഒ യൂണിയൻ കേളകം യൂണിറ്റിന്റെ നേതൃത്വത്തിൽ ദേശീയ പണിമുടക്ക് ജൂലൈ 9ന്

കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ ജനദ്രോഹ നയങ്ങൾക്കെതിരെ ജൂലൈ 9ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കേരള എൻ.ജി.ഒ യൂണിയൻ കേളകം യൂണിറ്റ് ജനറൽ ബോഡി യോഗം തീരുമാനിച്ചു. ജില്ലാ കമ്മിറ്റിയംഗം വി.വി രാജീവൻ ഉദ്ഘാടനം ചെയ്തു. ജയേഷ് എൻ.വി, ബിനു പി.എൻ എന്നിവർ സംസാരിച്ചു.