അടക്കാത്തോട് വന്യമൃഗ ശല്യത്തിനും വനംവകുപ്പിന്റെ ചീങ്കണ്ണിപ്പുഴയ്ക്ക് മേലുള്ള കടന്നുകയറ്റത്തിനുമെതിരെ ഒപ്പുശേഖരണം നടത്തി
അടക്കാത്തോട്: അടക്കാത്തോട് വന്യമൃഗ ശല്യത്തിനും, വനംവകുപ്പിന്റെ കടന്നുകയറ്റത്തിനുമെതിരെ ഒപ്പുശേഖരണം നടത്തി. പ്രദേശത്ത് രൂക്ഷമായി തുടരുന്ന വന്യമൃഗ ശല്യത്തിനും, വനംവകുപ്പിന്റെ ചീങ്കണ്ണിപ്പുഴയ്ക്ക് മേലുള്ള ആധിപത്യത്തിനുമെതിരെ മുഖ്യമന്ത്രിക്ക് നിവേദനം കൈമാറാനായി അടയ്ക്കാത്തോട് മുസ്ലിം പള്ളിയിൽ കർഷകരുടെ ഒപ്പ് ശേഖരണം നടത്തി. ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിൽ താമസിക്കുന്ന വിവിധ വാർഡുകളിലെ ജനങ്ങളുടെ ജനകീയ കൂട്ടായ്മയുടെ പേരിലാണ് നിവേദനം കൈമാറുകയെന്ന് ജനകീയ കമ്മിറ്റി ചെയർമാൻ ചെട്ടിയാംപറമ്പ് പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ പൊടിമറ്റം പറഞ്ഞു. കാട്ടാന തുടർച്ചയായി പ്രതിരോധ മതിൽ ഭേദിച്ച സാഹചര്യത്തിൽ ആനമതിലിന്റെ ഉയരവും ദൈർഘ്യവും വർദ്ധിപ്പിക്കുക, കൊലയാളി മോഴയാനയെ മാറ്റുക, ചീങ്കണ്ണിപ്പുഴയുടെ ഉടമസ്ഥാവകാശം കേളകം വില്ലേജിൽ നിലനിർത്തുക എന്നിവയാണ് നിവേദനത്തിലെ ആവശ്യങ്ങൾ. ജനകീയ കമ്മിറ്റി കൺവീനർ കബീർ പുത്തൻപുരയിൽ, കമ്മറ്റി അംഗങ്ങളായ എൻ എ താജുദ്ദീൻ, കുഞ്ഞുമോൻ വെച്ചിക്കുന്നേൽ, കെ എ അസൻകുട്ടി എന്നിവർ നേതൃത്വം നൽകി