കാത്തിരിപ്പിനൊടുവിൽ ആക്കുളത്തെ ഗ്ലാസ് ബ്രിഡ്ജ് ഒരുങ്ങി; ഈ മാസം 22ന് തുറക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്


കാത്തിരിപ്പിനൊടുവിൽ ആക്കുളത്തെ ഗ്ലാസ് ബ്രിഡ്ജ് ഒരുങ്ങി; ഈ മാസം 22ന് തുറക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്


തിരുവനന്തപുരം: തലസ്ഥാനത്തുള്ളവർക്ക് ഗ്ലാസ് ബ്രിഡ്ജിൽ കയറാൻ ഇനി വയനാട്ടിലോ വാഗമണ്ണിലോ പോകണ്ട. തിരുവനന്തപുരം ജില്ലയിലെ ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ഗ്ലാസ് ബ്രിഡ്ജ് ഒരുങ്ങി. ഈ മാസം 22ന് ​ഗ്ലാസ് ബ്രിഡ്ജ് തുറക്കും. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ​ഗ്ലാസ് ബ്രിഡ്ജിൽ നിന്നുള്ള കാഴ്ചകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.</p><p>ആക്കുളം ടൂറിസ്റ്റ് വില്ലേജിന് മുകളിൽ നിന്ന് തുടങ്ങുന്ന ഗ്ലാസ് ബ്രിഡ്ജിലൂടെ നടക്കുമ്പോൾ സന്ദർശകർക്ക് താഴെ വ്യോമസേന മ്യൂസിയമടക്കമുള്ള കാഴ്ചകള്‍ ആസ്വദിക്കാനാകും. 2023 മെയ് മാസത്തിലായിരുന്നു മന്ത്രി മുഹമ്മദ് റിയാസ് ആക്കുളം ഗ്ലാസ് ബ്രിഡ്ജ് പ്രഖ്യാപിക്കുന്നത്. നിർമാണം തുടങ്ങാനും വിവിധ അനുമതികളും വൈകിയതോടെ പണി നീണ്ടുപോകുകയായിരുന്നു. വിനോദ സഞ്ചാര വകുപ്പിന് കീഴിൽ വരുന്ന ആദ്യ ഗ്ലാസ് ബ്രിഡ്ജെന്ന പ്രത്യേകതയും ആക്കുളത്തെ ​ഗ്ലാസ് ബ്രിഡ്ജിനുണ്ട്. അഡ്വഞ്ചറസ് ആക്ടിവിറ്റികളും ചിൽഡ്രൻസ് പാർക്കും ഉള്ള ആക്കുളത്തേക്ക് കൂടുതൽ പേരെ ആകർശിക്കാൻ ഗ്ലാസ് ബ്രിഡ്ജിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.