പേരാവൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നാളെ (29-10-2025) പഠിപ്പ് മുടക്കും : എം.എസ്.എഫ്
ഇരിട്ടി : പി.എം.ശ്രീ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന സമര പ്രക്ഷോഭങ്ങളുടെ ഭാഗമായി നാളെ
2025 ഒക്ടോബർ 29 ബുധനാഴ്ച സംസ്ഥാന വ്യാപകമായി സമ്പൂർണ്ണ വിദ്യാഭ്യാസ ബന്ദിന് UDSF സംസ്ഥാന കമ്മിറ്റി ആഹ്വനം പ്രകാരം
പേരാവൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എം.എസ്.എഫ് പഠിപ്പ് മുടക്ക് സമരത്തിന് നേതൃത്വം നൽകും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി മുഴുവൻ സ്ഥാപന മേധാവികളും വിദ്യാഭ്യാസ ബന്ദിനോട് പൂർണ്ണമായി സഹകരിക്കണമെന്ന് എം.എസ്.എഫ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഷമൽ വമ്പനും ജനറൽ സെക്രട്ടറി സി.കെ സാദിഖും പ്രസ്താവനയിൽ പറഞ്ഞു
