ദീപാവലി ഓഫറുമായി ബി എസ് എൻ എൽ; ഒരു രൂപക്ക് ഒരു മാസത്തേക്ക് പ്രതിദിനം 2 ജി ബി ഡാറ്റ

ദീപാവലി ഓഫറുമായി ബി എസ് എൻ എൽ; ഒരു രൂപക്ക് ഒരു മാസത്തേക്ക് പ്രതിദിനം 2 ജി ബി ഡാറ്റ



ന്യൂദൽഹി: രാജ്യത്തെ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ ദീപാവലി പ്രമാണിച്ച് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചു. ‘ദീപാവലി ബൊനാൻസ 2025’ എന്ന പേരിലുള്ള ഈ ഓഫറിൽ, പുതിയ ബിഎസ്എൻഎൽ കണക്ഷൻ എടുക്കുന്നവർക്ക് കേവലം ഒരു രൂപ ചിലവിൽ ഒരു മാസത്തേക്ക് പ്രതിദിനം 2 ജിബി ഹൈ സ്പീഡ് ഇന്റർനെറ്റ് ലഭിക്കും. അൺലിമിറ്റഡ് കോൾ, 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ മറ്റ് പ്രധാന ആനുകൂല്യങ്ങൾ.

നവംബർ 15നകം പുതിയ കണക്ഷൻ എടുക്കുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക. കെവൈസി നടപടിക്രമങ്ങൾ പൂർത്തിയാക്കി സിം ആക്ടിവേറ്റ് ആകുന്ന ദിവസം മുതൽ 30 ദിവസത്തേക്കാണ് ആനുകൂല്യങ്ങൾ ലഭ്യമാവുക. ഓഗസ്റ്റിൽ കമ്പനി അവതരിപ്പിച്ച സമാനമായ ‘ഫ്രീഡം ഓഫർ’ വലിയ വിജയം കണ്ടിരുന്നു. ആ മാസം 1.3 ലക്ഷത്തിലധികം പുതിയ ഉപയോക്താക്കളെ ചേർക്കാൻ ഈ ഓഫർ ബിഎസ്എൻഎല്ലിനെ സഹായിച്ചിരുന്നു. പുതിയ ഉപയോക്താക്കളുടെ എണ്ണത്തിൽ എയർടെല്ലിനെ പോലും മറികടന്ന ഈ ആത്മവിശ്വാസത്തിലാണ് പുതിയ ഓഫറുമായി ബിഎസ്എൻഎൽ രംഗത്തുവന്നിരിക്കുന്നത്.