കൂട്ടുപുഴയിൽ കഞ്ചാവ് വേട്ട ; 7 കിലോ കഞ്ചാവുമായി 2 യുവാക്കൾ പിടിയിൽ
ഇരിട്ടി : കൂട്ടുപുഴയിൽ കഞ്ചാവ് വേട്ട - 7 കിലോ കഞ്ചാവുമായി 2 യുവാക്കൾ പിടിയിൽ...
കൂട്ടുപ്പുഴ ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടയിലാണ് 7 കിലോ കഞ്ചാവുമായി 2 യുവാക്കൾ ഇരിട്ടി പോലീസിൻറെ പിടിയിലായത്. പരിയാരം സ്വദേശി തമ്പിലാൻ ജിൻസ് ജോൺ (25) പാച്ചേനി സ്വദേശി അഭിനവ് (25) എന്നിവരാണ് ഇരിട്ടി പോലീസിന്റെ പിടിയിലായത്. ബാംഗ്ലൂർ -പയ്യന്നൂർ റൂട്ടിലോടുന്ന ടൂറിസ്റ്റ് ബസിൽ 2 ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. കണ്ണൂർ റൂറൽ എസ്.പി യുടെ നേതൃത്വത്തിലുള്ള DANSAF സ്ക്വാഡും ഇരിട്ടി പോലീസ് സ്റ്റേഷൻ എസ്.ഐ ഷറഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലും ആണ് വളരെ ആസൂത്രിതമായി പ്രതികളെ പിടികൂടിയത്.
