പീഡനക്കേസിൽ 45-ാം വയസിൽ പ്രതി, മുങ്ങി നടന്നത് 15 കൊല്ലം; കോഴിക്കോട് വിമാനമിറങ്ങിയതും വിവരം കിട്ടി, 60 കാരനെ വീട്ടിലെത്തി പൊക്കി

പീഡനക്കേസിൽ 45-ാം വയസിൽ പ്രതി, മുങ്ങി നടന്നത് 15 കൊല്ലം; കോഴിക്കോട് വിമാനമിറങ്ങിയതും വിവരം കിട്ടി, 60 കാരനെ വീട്ടിലെത്തി പൊക്കി


<p>കോഴിക്കോട്: ഒന്നരപ്പതിറ്റാണ്ട് പൊലീസിനെ വെട്ടിച്ച് മുങ്ങിനടന്ന പീഡനക്കേസിലെ പ്രതി ഒടുവില്‍ പിടിയില്‍. പീഡനക്കേസിലെ പ്രതിയായ കോഴിക്കോട് ഓമശ്ശേരി പുത്തൂര്‍ സ്വദേശി ഒടക്കോട്ട് അബ്ദള്‍ സലാ(60)നെയാണ് 15 വര്‍ഷത്തിന് ശേഷം പൊലീസ് പൊക്കിയത്. കുന്നമംഗലം പൊലീസ് വീട്ടിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2010ലാണ് പൊലീസ് ഇയാള്‍ക്കെതിരേ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുത്തതോടെ അബ്ദുള്‍ സലാം ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു.</p><p>15 വർഷത്തിന് ശേഷം പ്രതി നാട്ടില്‍ എത്തിയിട്ടുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ രാവിലെ എട്ട് മണിയോടെപൊലീസ് സംഘം ഇയാളുടെ വീട്ടില്‍ എത്തി. വീട്ടില്‍ ഉണ്ടായിരുന്ന സലാമിനെ അവിടെ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍റ് ചെയ്തു.